May 8, 2024

കോവിഡ് വാക്സിനേഷൻ: രണ്ടാം ഡോസിലും 100 % നേട്ടം ലക്ഷ്യം; പ്രത്യേക കാമ്പയിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും

0
Img 20211218 174532.jpg
  കൽപ്പറ്റ:രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിനേഷൻ 100 % പൂർത്തീകരിച്ച ജില്ല എന്ന നേട്ടം കൈവരിച്ചതിന് ശേഷം രണ്ടാം ഡോസ് വാക്സിനേഷനും 100% പൂർത്തീകരിക്കുന്നതിനായി വയനാട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പിന്റ ആഭിമുഖ്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയിലെ 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഡിസംബർ 19 മുതൽ 22 വരെ വിവിധ ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 
കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ , വ്യാപാരി വ്യവസായി യൂണിറ്റുകൾ, കേളേജുകൾ , ഡ്രൈവർമാരുടെ സംഘടനകൾ, മോട്ടോർ വാഹന ഉടമസ്ഥരുടെയും തൊഴിലാളികളുടെയും സംഘടനകൾ, പെൻഷനേഴ്സ് സംഘടന, അദ്ധ്യാപക – അനദ്ധ്യാപക സംഘടനകൾ, ഡോക്ടർമാർ, നഴ്സ്മാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, തീയറ്റർ സംഘടനകൾ, പത്ര മാധ്യമ സംഘടനകൾ, ക്ഷേമനിധി സംഘടനകൾ, തയ്യൽ, ചുമട്ടു തൊഴിലാളി സംഘടനകൾ, ബാർ അസ്സോസിയേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വയനാട് ഇന്റർ ഏജൻസി  ഗ്രൂപ്പ് തുടങ്ങി എല്ലാവരും മെഗാ വാക്സിനേഷൻ ക്യാമ്പുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ എ.ഗീത അഭ്യർത്ഥിച്ചു.
കോവിഡിന്റെ ഒമിക്രോൺ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്യപെട്ടതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് വിവിധ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രതിരോധ നടപടികളിൽ ഏറ്റവും പ്രധാനം വാക്സിനേഷനാണ്. മികച്ച രോഗ പ്രതിരോധ ശേഷി കൈവരിക്കുന്നതിനായി ജില്ലയിലെ 18 വയസ്സിനു മുകളിലുള്ള അർഹരായ മുഴുവൻ ആളുകളും മെഗാ ക്യാമ്പിൽ പങ്കെടുത്ത് രണ്ടാം ഡോസ് വാക്സിനും സ്വീകരിക്കണമെന്ന് ഡി എം ഒ ഡോ. കെ.സക്കീന അറിയിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നീ വകുപ്പുകളും മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ഭാഗമാണ്.
വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അതത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരിൽ നിന്നും മുനിസിപ്പാലിറ്റി കൗൺസിലർമാരിൽ നിന്നും ലഭിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *