ബത്തേരിയിൽ വ്യാജഡോക്ടർ പിടിയിലായി
ബത്തേരി: ബത്തേരിയിൽ വ്യാജഡോക്ടർ പിടിയിലായി. അരിവയൽ വട്ടപറമ്പിൽ സലിം (49) ആണ് സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിപ്രകാരം ആരോഗ്യ വകുപ്പും പൊലിസും ചേർന്ന്നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്ടർ ആണെന്ന് കണ്ടെത്തിയത്. മാനസിക രോഗത്തിന്റെ ചികിത്സ നടത്തുന്ന ഡോക്ടർആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനെയും കുടുംബത്തെയും സലിം എന്നയാളുടെ അരിവയലിലെ വീട്ടിൽ വച്ച് ചികിത്സിക്കുകയും ഇതിനുളള ഫീസും മറ്റിനത്തിലുമായി ഒന്നരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ മെഡിക്കൽ സെന്ററൽ കൗൺസിൽ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി സലീമിനെ റിമാൻഡ് ചെയതു. ബത്തേരി പൊലിസ് ഇൻസ്പെക്ടർ കെ പി ബെന്നി, എ എസ് ഐ ഉദയൻ , സീനിയർ സി പി ഒ സണ്ണി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




Leave a Reply