മുള മഹോത്സവത്തിന് തുടക്കമായി

കൊച്ചി :മുള മേഖലയിലെ സമഗ്ര വികാസവും വിപണനവും ലക്ഷ്യം വെച്ച് കൊണ്ടുള്ള വ്യവസായ വാണിജ്യ
വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മുള
മഹോത്സവത്തിന് ഇന്ന് തുടക്കമായി.
വിപണിയും അസംസ്കൃത
വസ്തുക്കൾ ഉറപ്പ് വരുത്താൻ സർക്കാരിൻ്റെ
പിന്തുണ ഉണ്ടാകുമെന്ന്
മേള ഉദ്ഘാടനം ചെയ്ത്
കൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
200 ഓളം സ്റ്റാളുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മേള കൊച്ചിൻ
മറൈൻ ഡ്രൈവിൽ 23ന് സമാപിക്കും.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ നടക്കാതെ പോയിരുന്ന
മേള ഈ മേഖലയിലെ കലാകാരന്മാർക്ക്
ഊർജ്ജം പകരുന്നതാണ്.
വയനാടിൻ്റെ ശക്തമായ സാന്നിദ്ധ്യം ഉള്ള മേളയിൽ തൃക്കൈപ്പറ്റ, 'മുള ഗ്രാമത്തിൽ നിന്നും
60 ഓളം പേർ പങ്കെടുക്കുന്നുണ്ട്.



Leave a Reply