April 26, 2026

“ഞങ്ങളുമുണ്ട് കൂടെ” ; ഏകദിന പരിപാടി സംഘടിപ്പിച്ചു

0
IMG_20211220_153105.jpg
By ന്യൂസ് വയനാട് ബ്യൂറോ
              

കണിയാമ്പറ്റ:വയനാട് സി ആർ പി എഫ് വാരിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റയിൽ ഉള്ള ഗവണ്മെന്റ്  വൃദ്ധ വികലാംഗ സദനത്തിൽ  “ഞങ്ങളുമുണ്ട് കൂടെ…” എന്ന ഏകദിന പരിപാടി സംഘടിപ്പിച്ചു .
ഇതിനോടനുബന്ധിച്ചു ശുചീകരണ യജ്ഞവും ഇവിടുത്തെ വയോജനങ്ങൾക്ക്  ഒരു നേരത്തെ ഭക്ഷണം നൽകുകയും അവർക്കുവേണ്ടി  വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു . ഈ പരിപാടിയുടെ ഉത്ഘാടനം  കല്പറ്റ എം എൽ എ  ടി എ സിദ്ധിഖ് നിർവഹിച്ചു , കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി പി മജീദ്, കേരള  സി ആർ പി എഫ് വാരിയേഴ്‌സ് സംസ്ഥാന പ്രസിഡന്റ്‌ ഹരിദാസ്, പ്രദീപ്‌ എൻ ഡിവൈഎസ്പി സിആർപിഎഫ്   (രക്ഷാധികാരി ഡബ്ള്യു.  സി. ഡബ്ള്യു. സി. എസ്. ), ശ്രീ തോമസ് മാത്യു (വൈസ് പ്രസിഡണ്ട് ഡബ്ള്യു  സി ഡബ്ള്യു സി എസ് ) രാജേഷ്.കെ. ആർ (സെക്രട്ടറി ഡബ്ള്യു  സി ഡബ്ള്യു സി എസ് ), വൃദ്ധ വികലാംഗ സദനം സൂപ്രണ്ട് പ്രജിത്ത് കൂടാതെ വയനാട് ജില്ലയിലെ എല്ലാ ഡബ്ള്യു  സി ഡബ്ള്യു സി എസ്  അംഗങ്ങളും സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *