April 26, 2026

ഫോർട്ട് ഫിലിം മത്സരം

0
IMG_20211220_152700.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൊല്ലം:- ഇപ്റ്റ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 12,13 തീയതികളിൽ കടപ്പാക്കടയിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുമെന്ന് ഇപ്റ്റ ജില്ലാ ഭാരവാഹികൾ അറിയിച്ചു. 10 മിനിട്ട് മുതൽ 30 മിനിട്ട് വരെ സമയ ദൈർഘൃമുള്ള മലയാള ഭാഷയിൽ ചിത്രീകരിക്കപ്പെട്ട ഷോർട്ട് ഫിലിമുകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുന്നതെന്ന് സബ് കമ്മിറ്റി കൺവീനർ സതീഷ് മുണ്ടയ്ക്കൽ അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ഷോർട്ട് ഫിലിമുകൾക്ക് മൊമെൻ്റോയും സർട്ടിഫിക്കറ്റുകളും കൂടാതെ യഥാക്രമം Rs.20000/- , Rs. 10,000/- , Rs.5000/- വീതം ക്യാഷ് അവാർഡും സമ്മാനിക്കുന്നതാണ്. മികച്ച നടൻ, നടി, സംവിധായകൻ, രചയിതാവ്, ഛായാഗ്രഹകൻ, എന്നിവർക്കും ക്യാഷ് അവാർഡുകളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ലഭ്യമാകുന്ന എൻട്രികളിൽ നിന്ന് 30 ഫിലിമുകൾ മത്സരത്തിൽ ഉൾപ്പെടുത്തും. എല്ലാ മത്സരാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ kollamcityipta@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 9387007007, 7025427058 എന്നീ ഫോൺ നമ്പറുകൾ വഴിയോ 2022 ജനുവരി 5 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *