July 15, 2026

കടുവ ശല്യം കെ.എസ്.എസ്.പി.എ.പ്രതിഷേധിച്ചു

0
IMG_20211220_155749.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുറുക്കൻമൂല പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ ഉടൻ പിടികൂടി ജനങ്ങളുടെ സ്വര്യ ജീവിതം ഉറപ്പുവരുത്തണമെന്ന് കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു.എസ്.എസ് പി.എ.മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് വി.എസ്.ഗിരീഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.സി.വർഗ്ഗീസ്, പി.കെ.സുകുമാരൻ, കെ.കെ.കുഞ്ഞമ്മദ്, വിജയമ്മ ടീച്ചർ, പി.കെ.രാജൻ മാസ്റ്റർ, എസ്.ഹമീദ്, റെയ്മൺ, സക്കറിയ, വി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.കെ.എസ്.എസ്.പി.എ.മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട് ഗ്രേയ്സി ജോർജ്ജ് ടീച്ചർ, വൈസ് പ്രസിഡണ്ടുമാരായി പി.ജി.മത്തായി, ഓമന ടീച്ചർ, എൻ.രഞ്ജിനി, ജനറൽ സെക്രട്ടറി പി.കെ.സുകുമാരൻ. സെക്രട്ടറിമാരായി എസ്.ഹമീദ്, എം.സുകുമാരൻ.ട്രഷററായി എൻ.കെ.പുഷ്പലതയെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *