April 26, 2026

ജില്ലാ സ്പോർട്സ് കൗൺസിൽ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തും

0
IMG_20211221_181521.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ: സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലും അസോസിയേഷന്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ഗവണ്‍മെന്റ് അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിലും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗം കേരള വോളിബോൾ അസോസിയേഷനെ സസ്പെൻഡ് ചെയ്തതായി ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സസ്പെൻഷൻ കാലയളവിൽ വോളിബോൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പുകൾക്ക് ഗ്രേസ്മാർക്കോ സ്പോർട്സ് ക്വാട്ട അഡ്മിഷനോ പരിഗണന ഉണ്ടായിരിക്കുന്നതല്ല. സസ്‌പെന്‍ഷന്‍ കാലയളവിലെ ചാമ്പ്യന്‍ഷിപ്പുകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നടത്തുവാന്‍ നിർദ്ദേശമുണ്ട്. 
ഇതിൻ്റെ ആദ്യഘട്ടമായി മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തുമെന്നും, 2008 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ക്ലബ്ബുകളും, വായനശാലകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും കൂടാതെ പുതിയതായി ക്ലബ്ബുകൾ രജിസ്റ്റർ ചെയ്തുകൊണ്ടും മിനി ചാമ്പ്യൻഷിപ്പിലേക്ക് വോളിബോൾ താരങ്ങളെ പങ്കെടുപ്പിക്കാവുന്നതാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും, സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ പരിഗണനയും ലഭ്യമാകും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു, സെക്രട്ടറി എ ടി ഷണ്‍മുഖന്‍, വൈസ് പ്രസിഡന്റ് സലീം കടവന്‍, സംസ്ഥാന സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍ കെ റഫീഖ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *