December 9, 2023

കുടുംബശ്രീ ഇലക്ഷന്‍; പട്ടികവര്‍ഗ്ഗ സംവരണ സി.ഡി.എസ്സുകളെ തിരഞ്ഞെടുത്തു

0
Img 20211222 072034.jpg

 കല്‍പ്പറ്റ: കുടുംബശ്രീ ഇലക്ഷന്റെ ഭാഗമായുളള പട്ടികവര്‍ഗ്ഗ സംവരണ സി.ഡി.എസ്സു കളുടെ നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. എട്ട് പട്ടികവര്‍ഗ്ഗ സി.ഡി.എസ്സുകളെയാണ് നറുക്കെടുപ്പില്‍ തിരഞ്ഞെടുത്തത്. മൂപ്പൈനാട്, കല്‍പ്പറ്റ, തരിയോട്, നൂല്‍പ്പുഴ, പുല്‍പ്പള്ളി, അമ്പലവയല്‍, പൂതാടി, നെന്മേനി എന്നീ സി.ഡി.എസ്സുകളാണ് പട്ടിക വര്‍ഗ്ഗ സംവരണമായത്. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി. സാജിത, എ.ഡി.എം.സി വാസുപ്രദീപ് , ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. സുഹൈല്‍, കല്‍പ്പറ്റ സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *