May 18, 2024

ക്രിസ്മസ് സ്പെഷ്യൽ ചിക്കൻ കറി

0
Img 20211222 073356.jpg
 ആവശ്യമായ ചേരുവകള്‍
ചിക്കന്‍- 1  1/2
മല്ലിയില-  1/4 കപ്പ്                                (അരിഞ്ഞത്)
സവോള-2എണ്ണം.
വെളുത്തുള്ളി- 10.
ഇഞ്ചി-1കഷണം.
നാരങ്ങനീര്- 1ടേബിള്‍ സ്പൂണ്‍.
തേങ്ങ-1(തിരുമ്മിയത്)
വെളിച്ചെണ്ണ – ആവശ്യത്തിന് 
ഉപ്പ്-പാകത്തിന്
മുളക് പൊടി-      പാകത്തിന് 
മല്ലിപ്പൊടി-  ആവശ്യത്തിന് 
            2ടേബിള്‍സ്പൂണ്‍
ജീരകം-1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി –
                       2 ടീസ്പൂൺ 
മസാലപൊടി-        ആവശ്യത്തിന് 
അണ്ടിപരിപ്പ്
തയ്യാറാക്കുന്ന വിധം.
തിരുമ്മിയതേങ്ങയില്‍ 1/2 കപ്പ് വെള്ളം ചേര്‍ത്ത് കട്ടിക്ക് തേങ്ങാപാലെടുത്തുവയ്ക്കുക. പീന്നീട് വീണ്ടും ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് രണ്ടാം പാലെടുത്തുവയ്ക്കുക. എണ്ണ ചൂടാക്കി അരച്ച ഇഞ്ചി, ജീരകം, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപൊടി, അണ്ടിപരിപ്പ് എന്നിവയും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും മല്ലിയിലയും നന്നായി വഴറ്റുക. അതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്ക്ന്‍ കഷണങ്ങള്‍ ഇട്ട് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വഴറ്റുക. അതിനുശേഷം തേങ്ങയുടെ രണ്ടാം പാലൊഴിച്ച് നന്നായി വേവിക്കുക. അവ നന്നായി വെന്ത് കുറുകിയ ശേഷം നാരങ്ങാനീര് ചേര്‍ത്തിളക്കുക. എന്നിട്ട് ഒന്നാം പാല്‍ ചേര്‍ക്കുക. അതിനുശേഷം തിളപ്പിക്കാന്‍ പാടില്ല.ക്രിസ്മസ് സ്പെഷ്യൽ ചിക്കൻ കറി 
തയ്യാർ.
തയ്യാറാക്കിയത് 
അശ്വതി . സി. എസ്
മുണ്ടുപാറ കുന്ന്
തൃക്കൈപ്പററ
വയനാട് 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *