April 25, 2026

ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 5.74

0
IMG_20211222_171735.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
  കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന്  87 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.74 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134903 ആയി. 133254 പേര്‍ രോഗമുക്തരായി. നിലവില്‍ 875 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 801 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 531 പേര്‍ ഉള്‍പ്പെടെ ആകെ 8768 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 780 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
മുള്ളന്‍കൊല്ലി 14 , പുല്‍പ്പള്ളി 13 , മാനന്തവാടി 10 , പൂതാടി 9 , ബത്തേരി 8, മേപ്പാടി 5, കല്‍പ്പറ്റ , പനമരം 4 വീതം , നെന്മേനി , നൂല്‍പ്പുഴ 3 വീതം, കോട്ടത്തറ , മീനങ്ങാടി , മുട്ടില്‍ , പടിഞ്ഞാറത്തറ 2 വീതം , എടവക, മൂപ്പൈനാട്, തവിഞ്ഞാല്‍ , തിരുനെല്ലി , തൊണ്ടര്‍നാട് , വെങ്ങപ്പള്ളി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *