May 5, 2024

ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് പുൽപ്പള്ളിയിൽ പോത്തു വളർത്തൽ സംരംഭങ്ങൾ വരുന്നു

0
Img 20211222 200156.jpg
  പുൽപ്പള്ളി:   പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളി ലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 134 പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പതിനയ്യായിരം രൂപ വിലമതിക്കുന്ന പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഗോത്രവർഗ ഗുണഭോക്താക്കൾക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. ആറു മാസത്തിനു ശേഷമുള്ള മോണിറ്ററിംഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഗ്രേഡിങ് ലഭിച്ച ഗുണഭോക്താക്കൾക്ക് രണ്ടു പോത്തു കുട്ടികളെ വീതം നൽകാനുള്ള പദ്ധതി ആവിഷ്കരിക്കും. മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ ഗോത്ര വർഗ്ഗ സമ്പദ്ഘടനയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ വസ്തുക്കളുടെ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പുൽപ്പള്ളി യെ സംബന്ധിച്ചെടുത്തോളം പദ്ധതി നിർവഹണത്തിന് അനുകൂലമായ ഘടകങ്ങളാണ്. വിവിധ വകുപ്പുകൾ മുഖേന കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1100 ഓളം പോത്തു കുട്ടികളെ ഗ്രാമപഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം ഭക്ഷ്യ സുരക്ഷാ സംരംഭങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം, റീ ബിൽഡ് കേരള പദ്ധതികളുമായി സംയോജിപ്പിച്ച് നടത്താനാണ് ലക്ഷ്യമിടുന്നത്. പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 പോത്തു വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോൽഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടീ.എസ്. ദിലീപ് കുമാർ നിർവഹിച്ചു 
. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശോഭനാ സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സോജിഷ് സോമൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  വി ഡി തോമസ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ സ്വാഗതവും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ  എ കെ രമേശൻ നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ  സുനിത പി കെ,  ഗോപിനാഥ്. വി.ടി ,  രതീഷ്.പി കെ, ജീവനക്കാരായ  വി എം ജോസഫ്,  പി.ജെ. മാത്യൂസ്, സന്തോഷ് കുമാർ പി ആർ,  ജയ സുരേഷ് തുടങ്ങിയവർ വിതരണം ചെയ്യുന്ന പോത്തു കുട്ടികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾക്കും സൗജന്യ മരുന്നു വിതരണത്തിനും നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *