വയനാട് ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി
പനമരം: വയനാട് ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് പനമരം ക്രസൻ്റ് പബ്ളിക് സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു 'ജില്ലയിൽ നിന്നും 13 – ഓളം സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ നിന്നും തീരഞ്ഞെടുക്കുന്ന ടീമിനെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് പങ്കെടുക്കുന്നതാണ്.
നെറ്റ് ബോൾ ജില്ലാ സെക്രട്ടറി കെ. ശോഭാ സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ കാട്ടി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ക്രസൻ്റ് പബ്ളിക് സ്ക്കൂൾ മാനേജർ നാസർ എം.കെ. മുഖ്യാതിഥി ആയിരുന്നു ക്രസൻ്റ് പബ്ളിക് സ്ക്കൂൾ സെക്രട്ടറി അബ്ദുൾ അസീസ്, സ്ക്കൂൾ പ്രിൻസിപ്പാൾ വി.കെ. വർഗ്ഗീസ്, സ്പോർട്സ് കൗൺസിൽ എക്സി.. അംഗം എൻ. സി. സാജിദ്, ടി. നവാസ്, നെറ്റ് ബോൾ അസോസിയേഷൻ ട്രഷറർ. എസ്.ദീപ്തി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.





Leave a Reply