സുഗത സ്മൃതി വന്ദനം.

സി.ഡി. സുനീഷ്
ന്യൂസ് എഡിറ്റർ
(ന്യൂസ് വയനാട് )
മണ്ണിനേയും മനുഷ്യരേയും
ജന്തുജാലങ്ങളേയും മരങ്ങളേയും കിളികളേയും മാറോടണച്ച കവിയത്രി സുഗതകുമാരി ടീച്ചറുടെ വേർപാടിന് ഒരാണ്ട്.
എല്ലാ മനുഷ്യർക്കും എപ്പോഴും കയറി ചെല്ലാവുന്ന ഇടമായിരുന്നു
തിരുവനന്തപുരത്തെ
നന്ദാവനത്തെ അവരുടെ വസതി.
നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന
നന്മയും കരുണയും പ്രകൃതിയോടുള്ള ആദരവും എപ്പോഴും കളയാതെ നിങ്ങൾ സൂക്ഷിക്കണം എന്ന് സുഗതകുമാരി ടീച്ചർ നമ്മെ ഓർമ്മിപ്പിച്ചു.
യാത്രക്കിടയിൽ നിങ്ങൾ വലിച്ചെറിയുന്ന ഒരു കപ്പ് ,ഒരു മരത്തിൻ്റെ ചുവടാണ് എന്ന്
ഓർമ്മിപ്പിച്ചു.
ഡിസംബർ 23ന് സുഗത
സ്മൃതിക്ക് മുന്നിൽ
കേരളം നമിക്കും.
23 ന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പാളയം അയ്യങ്കാളി ഹാളിൽ ,, അഭയയുടെ ,,
അനുസ്മരണ യോഗം
ഉദ്ഘാടനം ചെയ്യും.
സുഗത സ്മൃതി അവാർഡ് വയനാട്ടിലെ മാനികാവ്
സ്‌കൂളിന് നൽകി ,വയനാട്
പ്രകൃതി സംരംക്ഷണ സമിതി ആദരിക്കും.
കൊഴിഞ്ഞു വീണ ഈ പച്ചില കുറെ
ഹരിത നമോവാകം.



Leave a Reply