May 16, 2026

പി.ടി .തോമസിന് പൂർണ്ണ ബഹുമതികളോടെ വിട

0
IMG_20211223_193528.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: മുതിർന്ന കോൺഗ്രസ്സ് നേതാവ് ,
പിടി തോമസ് എംഎല്‍എയ്ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം.
 പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകൾ നടന്നു.
 മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പിടി തോമസിന്റെ ആഗ്രഹപ്രകാരം പ്രത്യേക മതാചാര ചടങ്ങുകളൊന്നും ഇല്ലാതെ രവിപുരം ശ്മശാനത്തില്‍ വച്ചായിരുന്നു സംസ്‌കാരം. പൊതുദര്‍ശന സമയത്തുടനീളം വയലാറിന്റെ ‘ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ എന്ന ഗാനം ശബ്ദത്തില്‍ വച്ചിരുന്നു
. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ച്ചില്ല. 
സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും നടത്തുമെന്നു് ബഡുക്കൾ പറഞ്ഞു .
തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് എറണാകുളത്തെത്തിച്ചത്. എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടായിരുന്നു. വൈകിട്ട്6.30 ഓടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ധീരനായ രാഷ്ടീയ നേതാവിന് കേരളം അർഹിക്കുന്ന ആദരവോടെ വിട നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *