May 16, 2026

കുഫോസിൽ ഫിഷറീസ് ടെക്നിക്കൽ ഓഫിസർ ഒഴിവ്

0
IMG_20211223_193912.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി :കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്)  ടെക്നിക്കൽ ഓഫിസറുടെ ( ഫിഷറീസ്) ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫിഷറീസ് സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിൽ അംഗീകരിച്ചിട്ടുള്ള മാസ്റ്റേഴ്സ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത നിർബന്ധം. പി.എച്ച്.ഡി ബിരുദം അഭലഷണീയം. പ്രതിമാസം 40,000 രൂപ വേതനം ലഭിക്കും. പി.എച്ച്.ഡി ബിരുദമുള്ളവർക്ക് 42,000 രുപ ലഭിക്കും. പ്രായപരിധി 40 വയസ്സ്. അർഹതയുള്ളവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ  അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും അപേക്ഷ ഫീസ് 100 രൂപ കുഫോസിൻറെ ബാങ്ക് അക്കൌണ്ടിൽ അടച്ചതിൻറെ രേഖയും  അറ്റാച്ച് ചെയ്ത് ഇ-മെയിലായി project.recruit@kufos.ac.in എന്ന മേൽവിലാസത്തിൽ അയക്കണം. അവസാന തിയ്യതി ഡിസംബർ 31, 2021. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങൾക്കും സർവ്വകലാശാല വെബ്സൈറ്റ് (www.kufos.ac.in)  സന്ദർശിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *