December 10, 2023

ഷീൻ ഇന്റെർനാഷണൽ ഹെഡ്ക്വാട്ടേഴ്‌സ് ഉദ്ഘാടനം ചെയ്തു

0
Img 20211224 191153.jpg
 മാനന്തവാടി: സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്ക് 
വിവിധ വിദ്യാഭ്യാസ തൊഴിലവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സർക്കാർ സർക്കാരിതര സഹായ പദ്ധതികളെക്കുറിച്ചുള്ള 
വിവരങ്ങൾ എത്തിക്കുക, കോച്ചിംഗ് ക്ലാസ്സുകളും ബോധവൽക്കരണവും ലഭ്യമാക്കുക, ലോകോത്തര വിദ്യാഭ്യാസ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 2013 ൽ സ്ഥാപിതമായ ഷീൻ ഇന്റർനാഷണലിന്റെ ആസ്ഥാനം വെള്ളമുണ്ട എഴേനാലിൽ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ പ്രതിബദ്ധതയുള്ള യുവ സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഷീൻ ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ കരിയർ ലൈബ്രറി ഉദ്ഘാടനവും ജനകീയ കോഴ്സുകളും ആധുനിക കരിയർ സാധ്യതകളും വ്യക്തമായി പഠിപ്പിച്ച് കരിയർ വിദഗ്ദരെ സമൂഹത്തിന് സമർപ്പിക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച ഷീൻ കരിയർ കോച്ച് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനപത്ര വിതരണവും നടത്തി. ഷീൻ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ റാഫി കെ. ഇ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യൂനുസ്.ഇ അധ്യക്ഷതയും ജില്ലാ പഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വെബ്സൈറ്റ് ലോഞ്ചിംഗും നടത്തി.
പരിപാടിയിൽ മുഹ്‌യുദ്ദീൻ കുട്ടി യമാനി(പ്രസിഡൻ്റ് എസ്.കെ.എസ്.എസ്.എഫ് വയനാട്) നുഹൈസ് മില്ലുമുക്ക്, അബ്ദുള്ള (വാർഡ് മെമ്പർ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്) ജാഫർ അയാർ(ജി. എച്ച്. എസ്. എസ്. തരിയോട്) അസീസ് വെള്ളമുണ്ട, അലി യമാനി, ശബാബ് അസ്‌ലമി പാണ്ടിക്കാട്, മുഹമ്മദ് ജലീൽ, മോയി ദാരിമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജുനൈദ് മാനന്തവാടി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *