May 4, 2024

അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ ജില്ലയില്‍ ഒന്നാമത്

0
Img 20211224 175959.jpg

 കൽപ്പറ്റ: കേരള സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ സര്‍വ്വേ പൂര്‍ത്തീകരിച്ച് മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍. വാര്‍ഡ്തല ജനകീയ സമിതികള്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയിലൂടെ തയ്യാറാക്കിയ പ്രാഥമിക ലിസ്റ്റ്, ഓരോ വാര്‍ഡിലെയും പ്രത്യേകം ചുമതലപ്പെടുത്തിയ എന്യൂമറേറ്റര്‍മാര്‍ വിവര ശേഖരണം നടത്തുകയും തുടര്‍ന്ന് ബ്ലോക്ക് ലെവലില്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ 20 ശതമാനം വീടുകള്‍ സൂപ്പര്‍ ചെക്ക് ചെയ്ത ശേഷമാണ് ലിസ്റ്റ് തയ്യാറാക്കിയത്. സമുഹത്തില്‍ തീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ രണ്ടു മാസത്തോളം നീണ്ടു നിന്ന ബൃഹത്തായ സര്‍വേയിലുടെയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. മുള്ളന്‍കൊല്ലിയില്‍ 127 ഉം പൂതാടിയില്‍ 144 ഉം അതി ദരിദ്രരുമാണ് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അതിദരിദ്രരെ കണ്ടെത്തി അവരെ പരിരക്ഷിക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പ്രക്രിയ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *