November 30, 2023

പ്രസീദിൻ്റെ വയലിലെ ചിത്ര ലാവണ്യം

0
Img 20211226 081635.jpg

സി.ഡി.സുനീഷ്.
ബത്തേരി: 
നമ്പികൊല്ലിയിലെ
വയലാകാശങ്ങളിൽ തയ്യിൽ പ്രസീദ് കുമാർ 
തീർത്തത് നെൽകൃഷി മാത്രമല്ല, വയലിൽ പ്രസീദ്
വരച്ചു, ധ്യാന ബുദ്ധനെ.
വയൽകൃഷി എന്നും ലഹരിയായി കൊണ്ട് നടക്കുന്ന പ്രസീദ് ,വിവിധ
നിറങ്ങളിലെ അരികളുടെ വിത്തുകൾ ശേഖരിച്ചാണ് 
,, പാഡി ആർട്ടിൽ ,, 
ചിത്രങ്ങൾ തീർത്തത്. 
വിവിധ വർണ്ണങ്ങളിലുള്ള അരികൾക്കായുള്ള വിത്ത് ശേഖരിക്കാൻ ഏറെ അലഞ്ഞിട്ടുണ്ട് ഞാൻ ഇന്ത്യ മുഴുവൻ പ്രസീദ്
പറഞ്ഞു. 
രണ്ടേക്കർ വയലിൽ 30 സെൻ്റ് സ്ഥലത്താണ് 
ധ്യാന ബുദ്ധൻ്റ ചിത്രം മിഴി തുറക്കുന്നത്‌.
നാസർ ബാത്ത്, രക്തശാലി, കരി ബസുമതി, ചിന്നാർ,
ജീരകശാല എന്നിങ്ങനെ 5 
നിറമുള്ള വിത്തുകൾ ആണ് ഈ ചിത്രലേക്ക് ഉപയോഗിച്ചത്.
ഇലകൾക്ക് വയലറ്റ് 
നിറമുള്ള നാസർ ബാത്തും,
കറുപ്പ് നിറമുള്ള കരി ബസുമതിയും, പച്ച നിറമുള്ള രക്തശാലിയും, മുളപ്പിച്ചെടുത്താണ്
ധ്യാന ബുദ്ധനെ വരച്ചത്.
ചിത്രകാരനായ 
എ. വൺ പ്രസാദും, 
ചങ്ങാതിമാരും 
വയലിലെ ചിത്ര 
വിസ്മയം തീർക്കാൻ പ്രസാദിനൊപ്പം ചേർന്നു നിന്നു. 
പ്രസീദ്  വയൽകൃഷി എല്ലാ കാലത്തും ചിത്രങ്ങൾ തീർക്കാറുണ്ട്. 
2017ൽ ഇന്ത്യ ഭൂപടം,
പിന്നെ ഗുരുവായൂർ കേശവൻ, പ്രണയ മീനുകൾ, വിവേകാനന്ദൻ ,
കഴുകൻ എന്നീ ചിത്രങ്ങളും 
പ്രസീദ് ഒരുക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇത്തവണത്തെ മറ്റൊരാകർഷണം 
,, മാജിക് റൈസായിരുന്നു,,
ആസാമിലെ ഗോത്രവിഭാഗങ്ങളിൽ നിന്നും ശേഖരിച്ച ഈ അരി 
വേവിക്കാതെ തന്നെ കഴിക്കാം, പാലിലോ ,വെള്ളത്തിലോ ചേർത്ത് .ഔഷധ പോഷക 
ഗുണങ്ങൾ ഏറെ ഉണ്ട് ഈ അരിക്ക്.
അപൂർവ്വ നെല്ലിനങ്ങളുടെ കലവറയാണ് പ്രസീദിൻ്റെ 
വയലുകൾ.
200 ഓളം നെല്ലിനങ്ങൾ ഈ ശേഖരത്തിലുണ്ട്. അയൽ സംസ്ഥാനത്ത് നിന്നും ഏറെ യാത്ര ചെയ്താണ് ഈ വിത്തുകൾ എല്ലാം 
സ്വായത്തമാക്കിയത്.
ഇതിൽ വിവിധ രോഗങ്ങൾക്ക് ഉപയോഗിക്കാവുന്ന 
52 നെല്ലിനങ്ങൾ ഉണ്ട്.
പത്ത് ഏക്കറിൽ 
75 ഇനം നെല്ല് നട്ടു. 
ഇതിലധികവും ബ്ലാക്ക് റൈസ് ഇനങ്ങളാണ്.
വയലിനോടും കൃഷിയോടും 
എന്നും പ്രണയിച്ച് നടക്കുന്ന പ്രസീദ് ,മറ്റുള്ളവരിൽ കൃഷിയിൽ താത്പര്യം
ഉണ്ടാക്കാൻ കൂടിയാണ് കൃഷി ചെയ്യുന്നത്. ഒപ്പം ചെറു വരുമാനവും.
വയലുകളുടെ ലാളായ 
പ്രസീദിൻ്റെ വയൽ വിസ്മയം കേരളത്തിൽ തന്നെ അപൂർവ്വമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *