July 15, 2026

കടുവ വിഷയം സമരം ഒൻമ്പതാം ദിവസത്തിലേക്ക്

0
IMG_20211230_121856.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പയ്യംപള്ളി പ്രദേശത്ത് നിരന്തരമായുണ്ടായ കടുവ ശല്യത്തിനെതിരെയും, കടുവ പിടിച്ച വില പിടിപ്പുള്ള വളർത്ത് മൃഗങ്ങൾക്ക് നിലവിലുള്ള മാർക്കറ്റ് വില നൽകുക, കാടും നാടും വേർതിരിക്കുക ഭരണകൂട അനാസ്ഥക്കെതിരെ യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം ഒൻമ്പതാം ദിവസത്തിലേക്ക് കടന്നു. പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല, അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് നിലമ്പനാട്ട്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സാബു നീർവാരം, ഗിരീഷ് മലങ്കര എന്നിവരാണ് സമരപ്പന്തലിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗീസ് ഉദ്ഘാടനം ചെയ്യ്തു. സണ്ണി ചാലിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി.ശശി കുമാർ, സിൽവി തോമസ്, കമ്മന മോഹനൻ, എ.എം.നിശാന്ത്, ടി.എ.റെജി, ലത്തീഫ് ഇമ്മാണ്ടി, നമ്പൂതിരി മാസ്റ്റർ, ജയിംസ് കെ.എ, ജിൻസ് ഫാൻ്റസി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *