വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിന് തുടക്കമായി

മുള്ളൻ കൊല്ലി : ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടത്തപെടുന്ന ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മുള്ളൻ കൊല്ലിയിൽ ആരംഭിച്ചു. മാവിലാംതോട് വീര പഴശ്ശി സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപാ ശിഖാ പ്രയാണത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ടഘാന കർമ്മം നിർവഹിച്ചു. മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം . മധു ,ബീന ജോസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ കെ. റഫീഖ്, ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ ,പി.കെ. ജോസ് ,മാത്യൂസ്, ജിസ്റ മുനീർ സാജിദ് .എൻ.സി എന്നിവർ പങ്കെടുത്തു



Leave a Reply