പഠ്ന ലിഖ്ന അഭിയാന്‍ – ജില്ലാതല ഉദ്ഘാടനം ജനുവരി മൂന്നിന്

കല്‍പ്പറ്റ: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പൊതു സാക്ഷരതാ പരിപാടിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 3 ന് രാവിലെ 11.30ന് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുപ്പതിനായിരം പഠിതാക്കളെ 2022 മാര്‍ച്ച് 31ന് മുമ്പ് സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗത്തിലുള്ളവരെ കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെയും പൊതു വിഭാഗത്തിലുള്ളവരെയും സാക്ഷരരാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. മുവ്വായിരം വളണ്ടിയര്‍മാരിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, തുല്യത പഠിതാക്കള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍മാര്‍, എന്‍,എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് വളണ്ടറി ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഓരോ പഞ്ചായത്തയില്‍ നിന്നും ആയിരം മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് വരെ പഠിതാക്കളെയാണ് സാക്ഷരരാക്കാന്‍ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുെ വാര്‍ഡ് തലങ്ങളിലും സംഘാടക സമിതികള്‍് ചേരുകയും വളണ്ടിയര്‍മാരെ കണ്ടെത്തുകയും ചെയ്തു. സര്‍വേക്ക് ശേഷം സര്‍വ്വേ ക്രോഡീകരണം നടന്നുവരികയാണ്. സാക്ഷരതാ മിഷന്റെ പാഠാവലിയാണ് പഠനത്തിന് ഉപയോഗിക്കുന്നത്. വളണ്ടറി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ജനുവരി ആദ്യവാരം പഞ്ചായത്ത്തലങ്ങളില്‍ പരിശീലനം നല്‍കും. പദ്ധതിക്കാവശ്യമായ പ്രവര്‍ത്തന ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പി.എഫ്.എം.എസ് അക്കൗണ്ട് വഴി നല്‍കും.



Leave a Reply