August 6, 2026

മാറാരോഗികളായ കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവുമായി സൊലേസ് വയനാട്ടിലും പ്രവർത്തനം തുടങ്ങി

0
IMG_20220204_173306.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാറാരോഗികളായ കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവുമായി സൊലേസ് വയനാട്ടിലും പ്രവർത്തനം തുടങ്ങി. ഇതോടെ സൊലേസിൻ്റെ പ്രവർത്തനം ഒമ്പത് ജില്ലകളിൽ സജീവമായി.
മാറാരോഗങ്ങൾ ബാധിച്ച് ദീർഘകാലം രോഗികളായ 
 കുട്ടികൾ ഉള്ള കുടുംബങ്ങളെയാണ് സൊലേസ് സഹായിക്കുന്നത്.   
 അംഗൺവാടി ടീച്ചർമാർ ,ആശ വർക്കർമാർ ,ട്രൈബൽ പ്രമോർട്ടർമാർ ,
പഞ്ചായത്ത് മെമ്പർമാർ ,
സന്നദ്ധ പ്രവർത്തകർ 
എന്നിവർ സൊലേസിൻ്റെ വളണ്ടിയർമാരാണ്.
 മുട്ടിൽ ഡബ്ല്യം.എം.ഒ. ആർട്സ് ആൻ്റ് സയൻസ് കോളേജിന് സമീപം ആരംഭിച്ച സൊലേസിൻ്റെ ഉദ്ഘാടനം 
റവന്യൂ മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. സ്ഥാപക സെക്രട്ടറി 
ഷീബ അമീർ ,
മലപ്പുറം ജില്ലാ കൺവീനർ യു. രാഗിണി ,
തൃശ്ശൂർ ജില്ലാ കൺവീനർ എം.ജി.ജോയി,  
വയനാട് ജില്ലാ കൺവീനർ സി.ഡി.സുനീഷ്, ജോയിൻ്റ് കൺവീനർമാരായി ടിൻ്റു മാനന്തവാടി, രമ്യ ബത്തേരി , സിദ്ദിഖ് മുട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. 
ദീപ ഷാജി  പുൽപ്പള്ളി, മുജീബ് 
മുട്ടിൽ ബി.യു. ഓമന
 തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *