May 21, 2024

മികവിന് സർക്കാർ അംഗീകാരം: എം.ജെ. അഗസ്റ്റ്യൻ മികച്ച ഭൂരേഖ തഹസിൽദാർ

0
Img 20220223 152247.jpg
മാനന്തവാടി : സംസ്ഥാനതല റവന്യൂ  അവാർഡ്  തഹസിൽദാർ (ഭൂരേഖ) അഗസ്റ്റിൻ എം.ജെയ്ക്ക്. 2022 ലെ റവന്യൂ ദിനാചരത്തോടനുബന്ധിച്ചു  പ്രഖ്യാപിച്ച സംസ്ഥാന തല റവന്യൂ അവാർഡിലാണ് മാനന്തവാടി തഹസിൽദാർ (ഭൂരേഖ ) അഗസ്റ്റിൻ എം.ജെ.യെ മികച്ച തഹസിൽദാറായി  തിരഞ്ഞെടുത്തത്. ഫ്രെബ്രുവരി 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല റവന്യൂ ദിനാചരണ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.
1995-ൽ മോട്ടോർ വാഹന വകുപ്പിൽ എൽ.ഡിടൈപ്പിസ്റ്റായി സർക്കാർ സർവീസിൽ പ്രവേശിച്ച അഗസ്റ്റ്യൻ 96-ലാണ് എൽ.ഡി.ക്ലാർക്കായി റവന്യു വകുപ്പിൽ സേവനം തുടങ്ങിയത്. 
 തോണിച്ചാൽ സ്വദേശിയായ അഗസ്റ്റിൻ എം.ജെ.  2020 മുതൽ മാനന്തവാടി താലൂക്ക് ഓഫീസിൽ തഹസിൽദാരാ (ഭൂരേഖ)യായി ജോലി ചെയ്ത് വരികയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *