November 6, 2026

ചാരിറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്: അബ്ദുൽ മജീദ് സഖാഫി പിടിയിൽ

0
IMG_20220301_090226.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
ചാരിറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്
അബ്ദുൽ മജീദ് സഖാഫി പിടിയിൽ.
വീട് നിർമിച്ചുനൽകാമെന്നേറ്റ് ലക്ഷങ്ങൾ തട്ടി
മതപരിവേഷവും തട്ടിപ്പിന് മറയാക്കി.
വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മതപുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൽ മജീദ് സഖാഫിയെയാണ് തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. അഹ്'ലുസ്സുന്ന എഡ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ തട്ടിപ്പു കേസുകളുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *