November 6, 2026

നല്ല ശീലങ്ങൾ’ ക്യാമ്പയിൻ പൂർത്തിയായി

0
IMG_20220301_090424.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ജൈക്ക ,നാക്ഡിപ് എന്നിവയുടെ സഹകരണത്തോടെ ജ്വാല ആരംഭിച്ച ക്യാമ്പയിനിലൂടെ ജില്ലയിലെ വിവിധ ഊരുകളിലും വിദ്യാകേന്ദ്രങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യക്തി ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും കൂടാതെ 3600 കോട്ടൺ മാസ്കുകളും, 270 നെയിൽ ക്ലിപ്പറുകളും വിതരണം ചെയ്തു. ഊരുവിദ്യാ കേന്ദ്രങ്ങൾ, പി.ടി.എ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ജ്വാല ഡയറക്ടർ സി.കെ.ദിനേശൻ, ടീം അംഗങളായ ജിതിൻ കുമാർ എം, സതീഷ് കുമാർ പി.കെ, മുനീർ,സബിത, ജിൻസി എലിസബത്ത് എന്നിവർ നേതൃത്വം നല്കി.ഫോട്ടോ,ജൈക്ക ,നാക്ഡിപ് എന്നിവയുടെ സഹകരണത്തോടെ ജ്വാല ആരംഭിച്ച നല്ല ശീലങ്ങൾ ക്യാമ്പയിനിൽ പങ്കാളിയായവർ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *