April 20, 2024

ടൂർ ബി ടൂ ബി മീറ്റ് സുൽത്താൻ ബത്തേരി സപ്തയിൽ

0
Img 20220301 090654.jpg
കൽപ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പും ,വയനാട് ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാം ടുലബാർ 500 പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ബി ടു ബിമീറ്റ് സുൽത്താൻ ബത്തേരിയിൽ നടക്കും. മാർച്ച്‌ മൂന്നിന് ബത്തേരി സപ്ത റിസോർട്ടിൽ വൈകിട്ട് അഞ്ച് മുതൽ എട്ടുവരെയാകും മീറ്റ് നടക്കുക. വയനാട്ടിലെ അറിയപ്പെടാത്ത ടൂറിസം മേഖലകളെ പുറംലോകത്തിനു പരിചയപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഫാം ടു മലബാർ എന്ന ബാനറിൽ പരിപാടി സംഘടിപ്പിക്കുന്നത്‌ . നാൽപതോളം ടൂർ ഓപ്പറേറ്റർമാർ
വയനാട്ടിൽ എത്തും . ഇവരുമായി സംവദിക്കാനും കുടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ വയനാട്ടിൽ എത്തിക്കാനും ബി ടു ബി മീറ്റ് സഹായിക്കുമെന്ന് ചേംബർ ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ജോണി – പാറ്റാനി, സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ്, വൈസ് പ്രസിഡന്റ്മാരായ ഇ പി മോഹൻദാസ്, മോഹൻചന്ദ്രഗിരി, വീരേന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു.
മലബാറിലെ ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കാൻ ടൂറിസം വകുപ്പ് തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് ദി ഗ്രേറ്റ്മലബാർ സ്റ്റോറീസ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർഓപ്പറേറ്ററുമാരുടെ വയനാട് സന്ദർശനം. ആദ്യസംഘം, കണ്ണൂർ സന്ദർശിച്ചിരുന്നു. മാർച്ച് രണ്ടിന് വയനാട്ടിൽ എത്തുന്ന സംഘത്തെ ചേംബർ ഭാരവാഹികൾ സ്വീകരിക്കും. അഞ്ചിന് ഉച്ച കഴിഞ്ഞ് കൽപ്പറ്റ ചേംബർ ഓഫ് കോമേഴ്സ് പരിസരത്ത് വെച്ച് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും, കൽപ്പറ്റ എം.എൽ.എ. ടി സിദ്ധിഖ് ഫ്ളാഗ്ഓഫ് ഉദ്ഘാടനം ചെയ്യും.
മൂന്നിന് സപ്തയൽ വെച്ചും നടക്കുന്ന ബി ടു ബി മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹമുളളവർ ചേംബർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽയാത്രികരെ വയനാട്ടിൽ
എത്തിക്കുവാനും അതുവഴി ടൂറിസംമേഖലയിൽ ബിസിനസിൽ സജീവാക്കാനും മീറ്റ് സംരംഭകരെസഹായിക്കും, വയനാട്ടിലെ ഊരുകൾ, സീതാദേവിയുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ, ഉൾപ്പെടെ ജില്ലയിലെ അറിയപ്പെടാത്ത സഞ്ചാര മേഖലകളാണ് ടൂർഓപ്പറേറ്റർമാരെ വയനാട്ടിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്തവാസുദേവ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *