June 23, 2026

ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG_20220302_150227.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജീവനക്കാരെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്തി സർക്കാരിൻ്റെ വീഴ്ചകൾ അവരുടെ തലയിൽ കെട്ടിവെച്ച് മുന്നോട്ട് പോകുന്ന സർക്കാർ നയം തിരുത്തണമെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ ഇടതു സർക്കാർ തയാറാകണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ്റെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മോബിഷ്.പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ് ബെന്നി, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എൻ.വി അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, ഇ.വി.ജയൻ, പി.ജെ.ഷിജു, വി.ജി. ജഗദൻ, എം.എ ബൈജു, കെ.പി പ്രതീപ, സുഭാഷ്, വി.ദേവി, പോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *