October 14, 2026

സമാധാന സന്ദേശവുമായി വിദ്യാർത്ഥികൾ പട്ടം പറത്തി

0
IMG_20220302_212011.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി കോട്ടനാട് ഗവ. യുപി സ്കൂളിലാണ് യുദ്ധവിരുദ്ധ പ്രചാരണ ക്യാമ്പയിൻ്റെ ഭാഗമായി വെള്ള പട്ടം പറത്തിയത്. കുട്ടികൾ തന്നെ കടലാസുകൊണ്ട് നിർമ്മിച്ച പട്ടമാണ് പറത്തിയത്. പ്രധാനാധ്യാപകൻ തോമസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ലോകത്ത് സമാധാനം കൈവരാൻ യുദ്ധങ്ങൾ അവസാനിച്ചേ  മതിയാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി ടി എ പ്രസിഡൻറ് പി.ഇല്യാസ് അധ്യക്ഷനായിരുന്നു. എം.പി.ടി.എ പ്രസിഡൻറ് റഹ്മത്ത്, വൈസ് പ്രസിഡൻ്റ് ഷമീറ കുന്നമ്പറ്റ, അധ്യാപകരായ വിനായക് , ദീപ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *