July 14, 2026

ഭൂ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

0
IMG_20220215_164943.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം: തരിയോട് പഞ്ചായത്തിലെ കാവുമന്ദം വില്ലേജിലെ കമ്പനിക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ 19 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുനതിനായി അനുയോജ്യമായ ഭൂമി നല്‍കുന്നതിന് ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റോഡ് സൗകര്യം, വൈദ്യുതി ലഭ്യത, വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ വൈദ്യുതി കുറഞ്ഞ ചെലവില്‍ എത്തിക്കാന്‍ കഴിയുന്ന ഭൂമി, കുടിവെള്ളം, നിരപ്പായ ഭൂമി എന്നീ സൗകര്യങ്ങള്‍ ഉള്ളതും ഒരേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളതുമായ തരിയോട് പഞ്ചായത്തിലെ ഭൂവുടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. .കാവുമന്ദം സമീപത്തുള്ള ഭൂമിക്ക് മുന്‍ഗണന. ഭൂമി വില്‍പ്പനക്ക് താല്‍പര്യമുള്ളവര്‍ വസ്തുവിന്റെ ആധാരം, അടിയാധാരം എന്നിവയുടെ പകര്‍പ്പുകള്‍, ഭൂമിയുടെ സ്‌കെച്ച് , ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കിട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് , നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, വസ്തു വില്‍പ്പനയ്ക്ക് തയ്യാറാണെന്നുള്ള സാക്ഷ്യപത്രം എന്നിവയും ഭൂമിക്ക് സെന്റ് ഒന്നിന് പ്രതീക്ഷിക്കുന്ന വില, ആകെ വില എന്നിവയും ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മാര്‍ച്ച് ഏട്ടിന് മുമ്പ് എ ഡി എം, കളക്ടറേറ്റ് വയനാട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: കളക്ടറേറ്റ് 04936 202251, തരിയോട് പഞ്ചായത്ത് :04936 250435, കാവുമന്ദം വില്ലേജ് 8547616610.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *