August 28, 2026

വേറിട്ട അനുഭവവുമായി ജി യു പി എസ് പൂതാടിയിലെ കുട്ടികൾ

0
IMG_20220303_211049.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി : വേറിട്ട അനുഭവവുമായി ജി യു പി എസ് പൂതാടിയിലെ കുട്ടികൾ. കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയവും അവിടെ നിന്നുള്ള മനോഹര കാഴ്ചകളും വ്യത്യസ്ത അനുഭവം നൽകി കുട്ടികൾക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക അനുമതിയോടെ കുട്ടികൾ സ്റ്റേഡിയം സന്ദർശിച്ചു. സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കോവിഡ് കാലത്തിനു ശേഷമുള്ള പുറത്തേക്കുള്ള ഈ യാത കുട്ടികൾ വളരെയധികം ആസ്വദിച്ചു. പ്രധാനാധ്യാപകൻ കെ.കെ സുരേഷ് കായിക അദ്ധ്യാപികയായ ദീപ്തി , ഷീബ, സുനിത നജ എന്നിവർ നേതൃത്വം നൽകി.

സ്റ്റേഡിയം സന്ദർശിക്കാൻ അനുമതി നൽകിയ കെ സി എ  ഭാരവാഹികൾക്ക് സ്കൂളിന്റെ പേരിൽ നന്ദി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *