July 14, 2026

വാഹന വായ്പ : അപേക്ഷ ക്ഷണിച്ചു

0
IMG_20220215_164943.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിയില്‍ (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ ഗുഡ്‌സ് കാരിയര്‍ ) വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുളള ലൈസന്‍സുണ്ടായിരിക്കണം. വായ്പ തുക 7 ശതമാനം പലിശ നിരക്കില്‍ 60 തുല്ല്യ മാസ ഗഡുക്കളായി പിഴപലിശയുണ്ടെങ്കില്‍ അതും സഹിതം തിരിച്ചടക്കേണ്ടതാണ്. തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ  ഉദ്യോഗസ്ഥ  ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936-202869 , 94000 68512.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *