May 7, 2024

ഡെങ്കിപ്പനി പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു

0
Img 20220303 191217.jpg


എടവക : ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം തീര്‍ത്ത എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എച്ച് ബി പ്രദീപിന്റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ്  ആരോഗ്യ പ്രവര്‍ത്തകരെ  അഭിനന്ദിച്ചത്. ഫെബ്രുവരി 18 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ പതിനാറാം വാര്‍ഡില്‍ മൈസൂരില്‍ പോയി 11  ദിവസം അവിടെ താമസിച്ച് തിരിച്ചുവന്ന  ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു . അതിന്റെ അടിസ്ഥാനത്തില്‍ രോഗ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സക്കീനയുടെ നേതൃത്വത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരും, എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറിന്റയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ എടവക കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രത്യേക യോഗം ചേരുകയും ഡെങ്കിപ്പനി ബാധിച്ച വീടും,മറ്റ് വീടുകളും സന്ദര്‍ശിച്ച് രോഗം  മറ്റുള്ളവരിലേക്ക്  പകരുന്നത്  ഇല്ലാതാക്കാന്‍  ഊര്‍ജിത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സഗീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജോയ് എം ജെ, സ്‌നോബി അഗസ്റ്റിന്‍, ഷിഫാനത് ആശാ പ്രവര്‍ത്തകരായ ശാലീന, പുഷ്പ രാജന്‍ എന്നിവര്‍ തുടര്‍ച്ചയായുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *