May 9, 2024

വയനാട്ടിലെ റേഷൻകടകളിൽ കുത്തരി എത്തി

0
Img 20220304 164119.jpg
 പുൽപ്പള്ളി :- വയനാട്ടിലെ റേഷൻ ഉപഭോക്താക്കളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് അറുതിവരുത്തികൊണ്ട് കഴിഞ്ഞ ദിവസം ജില്ലയിലെ റേഷൻകടകൾ വഴി കുത്തരി വിതരണം ചെയ്യുവാൻ തുടങ്ങി. വളരെയേറെ കാലങ്ങളായി സംസ്ഥാനത്തെ ഇതര ജില്ലകളിൽ റേഷൻകടകൾ വഴി കുത്തരി വിതരണം ചെയ്തിരുന്നപ്പോൾ വയനാടിനെമാത്രം ഇക്കാര്യത്തിൽ അവഗണിക്കുകയായിരുന്നു. ഈ പ്രശ്നം മാധ്യമങ്ങളിൽ വാർത്തകളാവുകയും പൊതുപ്രവർത്തകർ ജനങ്ങളുടെ ഈ ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആയിരുന്നു .വകുപ്പ് മന്ത്രി വയനാട്ടിലെ ഈ ആവശ്യംസംബന്ധിച്ച് വകുപ്പിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ റേഷൻ ഗുണഭോക്താക്കളിൽ ഭൂരിപക്ഷം വരുന്ന ആദിവാസികൾക്ക് കുത്തരി ഇഷ്ടമല്ല എന്ന റിപ്പോർട്ടാണ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ നൽകിയത്. ഇത് തെറ്റാണെന്ന് കഴിഞ്ഞദിവസം ജില്ലയിലെത്തിയ മന്ത്രിക്ക് ജനപ്രതിനിധികൾ ബോധ്യപ്പെടുത്തുകയും മന്ത്രി ഉടൻതന്നെ നൽകിയ ഉത്തരവിനെ തുടർന്നാണ് കഴിഞ്ഞ മാസം മുതൽ വയനാട്ടിൽ റേഷൻകടകൾ വഴി കുത്തരി നൽകുവാൻ തുടങ്ങിയത് . ഒന്നാംഘട്ടത്തിൽ കുറഞ്ഞ അളവിലാണ് കുത്തരി നൽകിയതെങ്കിലും വരും മാസങ്ങളിൽ കൂടുതൽ അരി റേഷൻകടകൾ വഴി വിതരണം ചെയ്യും എന്നാണ് അറിയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *