July 14, 2026

ലെന്‍സ് ഫെഡ് കല്‍പ്പറ്റ മുന്‍സിപ്പല്‍ തല യൂണിറ്റ് സമ്മേളനം നടത്തി

0
IMG_20220304_173005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :  ലെന്‍സ് ഫെഡ് കല്‍പ്പറ്റ മുന്‍സിപ്പല്‍ തല യൂണിറ്റ് സമ്മേളനം അഫാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.പ്രളയവും കോവിഡും തകര്‍ത്ത കേരളം നേരിടുന്ന വലിയ സാബത്തിക പ്രതിസന്ധിയാണ് എല്ലാ മേഖലയിലുള്ളവര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.നിര്‍മ്മാണമേഖലയിലുള്ള ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം ലെന്‍സ് ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.ജെ. സിബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.സി.അബ്ദുള്‍ സലീം സ്വാഗതം പറഞ്ഞു. ലെന്‍സ് ഫെഡ് ജില്ലാ സെക്രട്ടറി കെ.സതീഷ് മുഖ്യ പ്രഭാഷണം നടത്തി. പി.ഇബ്രാഹിം പുനത്തില്‍, ലെന്‍സ് ഫെഡ് ജില്ലാ പ്രസിഡണ്ട് ടി. പ്രിയേഷ്, പി.അനൂപ്ജാ കുമാര്‍, ജാഫര്‍ സേഠ് ,പി.ഹാരിസ് അറയ്ക്കല്‍, ആര്‍.ജി.സജില്‍ ,സി.രേശ്മ വിനോദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *