November 6, 2026

എ.കെ.എസ്.ടി.യു നേതൃത്വത്തിൽ പ്രീ പ്രൈമറി അധ്യാപകർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി

0
IMG_20220306_114821.png
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രീ പ്രൈമറി അധ്യാപകർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. എ.കെ.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ സമരപരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാ പ്രീ പ്രൈമറികൾക്കും സർക്കാർ അംഗീകാരം നൽകുക, തരം തിരിവില്ലാതെ മുഴുവൻ പ്രീ പ്രൈമറി അധ്യാപകരേയും ആയമാരേയും സ്ഥിരപ്പെടുത്തുക, ഇവരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുക, ഖാദർ കമ്മീഷൻ ശുപാർശ പ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുക, പ്രീ പ്രൈമറി പ്രീ സർവ്വീസ് അധ്യാപക കോഴ്സുകൾ വ്യാപിപ്പിക്കുക, കോഴ്സുകളുടെ അംഗീകാരത്തിന്റെ പേരിൽ അധ്യാപകരെ അവഗണിക്കാതെ ഇൻ സർവ്വീസ് പരിശീലനം നൽകി കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീമതി ഇന്ദുമതി അന്തർജനം അഭിവാദ്യമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.ബുഹാരി സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ. ലോർദ്ദോൺ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *