May 2, 2024

കെ-റെയിൽ : കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് തിങ്കളാഴ്ച

0
Img 20220306 120321.png
കൽപ്പറ്റ:കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്താകമാനം കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ( തിങ്കൾ) കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അറിയിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ജനങ്ങൾക്കും താൽപര്യമില്ലാത്ത കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻറെ നിലപാട് ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാണിക്കുന്നതിനാണ് കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കൽപ്പറ്റ കലക്ടറേറ്റിന് മുമ്പിൽ നടക്കുന്ന സമരം കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം. ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്ത സംസാരിക്കും. രാവിലെ ഒമ്പത്  മണിക്ക് കൽപ്പറ്റ പിണങ്ങോട് ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്നും ഡിസിസി പ്രസിഡണ്ട് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *