November 7, 2026

ജി.കാർത്തികേയനെ അനുസ്മരിച്ചു

0
IMG_20220306_163048.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മുൻ സ്പീക്കറായിരുന്ന ജി. കാർത്തികേയന്റെ ഏഴാം ചരമ വാർഷികം ജി. കാർത്തികേയൻ ഫൗണ്ടേഷന്റെ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണദിന പരിപാടി ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ്-എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധിയായും സംസ്ഥാന മന്ത്രിയായും നിയമസഭാ സ്പീക്കറായും കേരളീയ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത നിരവധി സംഭാവനകൾ നൽകി വിടപറഞ്ഞ ഒരു പൊതുപ്രവർത്തകനായിരുന്നു ജി. കാർത്തികേയനെന്ന്‍ ഉദ്ഘാടന പ്രസംഗത്തിൽ ഡിസിസി പ്രസിഡണ്ട് അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ ജി. കാർത്തികേയൻ ഫൗണ്ടേഷൻ വയനാട് ജില്ലാ കമ്മിറ്റി കൺവീനർ എം.എ ജോസഫ് അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, പി.പി. ആലി, വിജയമ്മ ടീച്ചർ, ബിനു തോമസ്, പി. വിനോദ് കുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, സുന്ദർരാജ് എടപ്പെട്ടി, വി. നൗഷാദ്, സന്തോഷ് കൈനാട്ടി എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *