November 7, 2026

മതസൗഹാർദ്ദ കൂട്ടായ്മ സംഘടിപ്പിച്ചു

0
IMG_20220307_104113.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :

 നല്ലൊരു ദേശത്തിനായി (ടു വാട്സ് എ ബെറ്റർ നേഷൻ ) ഓൾ ഇന്ത്യ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ വയനാട് ജില്ലയിൽ, കമ്പളക്കാട് രാസ്തയിൽ വച്ച് മതസൗഹാർദ്ദ കൂട്ടായ്മ സംഘടിപ്പിച്ചു.
 മത വിദ്വേഷവും, വർഗീയ ധ്രുവീകരണവും, അപകടമായ വിഭാഗീയ ചിന്തകളും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്.
മതത്തിന്റെ പേരിൽ ഉള്ള എല്ലാ കലഹങ്ങളും, രാജ്യത്തിന്റെ മതേതര പൈതൃകത്തിന് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ജാതിമതങ്ങൾക്കതീതമായി, ഒരേ മനസ്സോടുകൂടി ചിന്തിക്കുന്നവരുടെ കൂട്ടായപ്രവർത്തനമായ നല്ലൊരു ദേശത്തിനായ് എന്ന ആശയത്തിൽ രാസ് തയിൽ ചേർന്ന് മതസൗഹാർദ്ദ കൂട്ടായ്മ നടത്തിയത്.
 വയനാട് ജില്ലയിൽ വെച്ച് നടന്ന മതസൗഹാർദ്ദ കൂട്ടായ്മയ്ക്ക് ഫാ.തോമസ് കക്കുഴിയിൽ (സോഷ്യൽ വർക്കർ & ടു വാട്സ് എ ബെറ്റർ നേഷൻ ഓൾ ഇന്ത്യ കോഡിനേറ്റർ ഡൽഹി ) അധ്യക്ഷതവഹിച്ചു.
 തുടർന്ന് നടന്ന ചടങ്ങിൽ പ്രാരാബ്ധ ജീവിതത്തോട് പ്രതികരിച്ച് എല്ലാ വാഹനങ്ങളും ഓടിക്കുവാൻ പഠിച്ച, പല ചാരിറ്റി ഗ്രൂപ്പുകൾ വഴി പ്രവർത്തിക്കുകയും, കിടക്കാൻ നല്ലൊരു വീട് പോലും ഇല്ലാഞ്ഞിട്ടും, രോഗികളെ ആശുപത്രിയിൽ എത്തിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള ഓട്ടോഡ്രൈവറായ ഏച്ചോ ത്തെ ധീരവനിത ബിൻസി റോബർട്ടിനെ നല്ല ദേശ ത്തിനായി കൂട്ടായ്മ പൊന്നാട അണിയിച്ച് ആദരിച്ചു.
 ഗഫൂർ വെണ്ണിയോട്, ചെയർമാൻ : ഷഹർ ബാനു കമ്പളക്കാട്, കൺവീനർ : ഷൈജു ചു ള്ളിയാന കൽപ്പറ്റ, കോഡിനേറ്റർ : ദീപാ ഷാജി പുൽപ്പള്ളി, മേഖലാ കോർഡിനേറ്റർമാരായ : റെജി ഓലിക്കരോട്ട് പുൽപ്പള്ളി, പ്രഭാകരൻ നായർ ബത്തേരി, സബിത കൽപ്പറ്റ, സൈക്കോള ജിസ്റ്റ്: രാജേഷ് പുൽപ്പള്ളി, ഓമന രാസ്ത കമ്പളക്കാട്, ബാബു വടക്കേടത്ത് പുൽപ്പള്ളി, ബിൻസി റോബർട്ട് കുറുമ്പാലക്കോട്ട തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *