November 7, 2026

കാർഷികയന്ത്ര പരിരക്ഷണം; അഞ്ചാം ഘട്ടം പൂർത്തിയായി.’

0
IMG_20220307_125925.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും ജില്ലാ ആത്മയും കൃഷി എഞ്ചിനിയറിംഗ് വിഭാഗവും ചേർന്ന് നടപ്പാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യഞ്ജത്തിൻ്റെ അഞ്ചാം ഘട്ടം പൂർത്തിയായി. കണിയാമ്പറ്റയിലെ കൃഷി അസിസ്റ്റൻഡ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നടന്ന യഞ്ജത്തിൽ 20 കാർഷിക കർമ്മ സേനാംഗങ്ങൾ പങ്കെടുത്തു. കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ സി.ഇ.ഒ ഡോ. യു. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള യന്ത്ര കിരണ സ്ക്വാഡ് മേൽനോട്ടം വഹിച്ചു. വിവിധ കാർഷിക സമിതിയിലുള്ള19 ലക്ഷം രൂപയുടെ കാർഷികയന്ത്രങ്ങൾ അറ്റകുറ്റപണി നടത്തി.പ്രൊജക്ട് അസി. എഞ്ചിനിയർ ഇ.ബി അജി, എസ് ലക്ഷ്മി, കെ. അപർണ, പി എ നിധിൻ, സെബിൻ ജോസഫ് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *