April 29, 2024

വയനാടൻ കുളിരിന് ചൂടേറുന്നു; വറ്റി വരണ്ട് പ്രദേശങ്ങൾ

0
Img 20220307 131812.jpg
റിപ്പോർട്ട്‌ ; അങ്കിത വേണുഗോപാൽ 
കുളിരുന്ന മഞ്ഞിന്റെ യാത്ര അവസാനിപ്പിച്ച് ഫെബ്രുവരിയുടെ പാതിയിൽ മധ്യവേനൽ ആരംഭിക്കുമ്പോൾ 'ഓ തണുപ്പ് സഹിക്കാൻ വയ്യ ചൂട് ആയിരുന്നെങ്കിൽ' എന്ന് ഓരോ വയനാട്ടുകാരനും വർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. എന്നാൽ ആ സാഹചര്യം ഇപ്പോൾ അപ്രതീക്ഷിതമാണ്. ചൂടു കനക്കുമ്പോൾ ഒന്ന് മഴ പെയ്തിരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ടും വാക്കാലും പറയുകയാണ് ഓരോ വയനാട്ടുകാരും.
 കേരളത്തിലെ വടക്ക് കുന്നിൻമുകളിലെ മലചെരിവുകളിൽ സഹിക്കാൻ വയ്യാതെ ചൂട് കൂടിവരികയാണ്. തെക്കൻ പ്രദേശങ്ങളിൽ 38 ഡിഗ്രി ചൂട് ആണെങ്കിൽ ഇങ്ങു വടക്ക് വയനാട്ടിൽ 32 ഡിഗ്രി 33 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. ഏകദേശം തെക്ക് ജില്ലകൾക്ക് സമ്മാനമായി തന്നെയാണ് വടക്കൻ ജില്ലയിലേയും അവസ്ഥ.
 ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മധ്യവേനൽ കനത്തതിന് ഉദാഹരണങ്ങൾ നിരവധിയാണ്. പലയിടങ്ങളിലും കിണറുകൾ വറ്റി തുടങ്ങി. പല ആവശ്യങ്ങൾക്കുള്ള വെള്ളത്തിനായി പലയിടങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആളുകൾക്കുള്ളത്.
 11 മണിക്ക് ഇപ്പുറം യാത്ര ചെയ്യാനോ ജോലി ചെയ്യാനോ നടക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. വേനൽ കടുത്തതോടെ ശരീരമാസകലം പൊള്ളുകയാണ്. ശരീരത്തിൽ ക്ഷീണം കാരണം ജോലി ചെയ്യാൻ പോലും പറ്റുന്നില്ല. സാധാരണ ദിവസങ്ങളിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുന്ന ആളുകൾ വേനൽ കടുത്തതോടെ എത്രയധികം വെള്ളം കുടിച്ചാലും പലവിധത്തിലുള്ള അസുഖക്കാരായി തീരുകയാണ്.
 ഓരോതവണ കാലാവസ്ഥ മാറുമ്പോഴും പ്രകൃതിയെ പഴിക്കുന്നു സ്വഭാവത്തിന് ഈ സമൂഹത്തിൽ മാറ്റം വന്നിട്ടില്ല. നമ്മൾ ചെയ്യുന്ന പ്രവർത്തി എന്തോ അതാണ് ഓരോ കാലാവസ്ഥയും നമുക്ക് തരുന്ന മറുപടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *