November 7, 2026

സൈക്കിൾ റാലിയും സെമിനാറും നടത്തി

0
IMG_20220307_155319.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ തന്നെ ഏക അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിങ്ങ് ട്രാക്കായ മാനന്ത വാടി പഞ്ചാര കൊല്ലിയിൽ വെച്ച് സൈക്കിൾ താരങ്ങൾക്ക് വിദഗ്ദ പരിശീലനവും സെമിനാറും സംഘടിപ്പിക്കുകയുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 35 ൽ അധികം താരങ്ങൾ പങ്കെടുത്തു. സൈക്ലിങ് ദേശീയ താരം ഫിറോസ് അഹമ്മത് പരിശീലനത്തിന് നേതൃത്വം നൽകി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ” സൈക്ലിങ് മേഖലയിൽ സ്ത്രീകളുടെ പ്രാധാന്യം ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. സംസ്ഥാന തലത്തിൽ പങ്കെടുത്ത കായിക താരങ്ങൾ അവരുടെ അനുഭവങ്ങൾ പങ്ക് വെക്കുകയുണ്ടായി സ്പോർട്സ് കൗൺസിൽ വൈസ് . പ്രസിഡണ്ട് സലീം കടവൻ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ.സി അദ്ധ്യക്ഷത വഹിച്ചു. സുധീഷ് സി.പി, അർജുൻ തോമസ്, നാജി ഹ് , ജുനൈസ്, അയ്ഫ മെഹറിൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *