June 23, 2026

തവിഞ്ഞാൽ പബ്ലിക് ലൈബ്രറി വജ്രജൂബിലി ആഘോഷം ആരംഭിച്ചു

0
IMG_20220308_114317.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  തവിഞ്ഞാൽ പബ്ലിക്  ലൈബ്രറിയുടെ എഴുപത്തഞ്ചാം വാർഷികആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.വാർഷിക ആഘോഷം ഒരുവർഷം നീണ്ടുനിൽക്കുന്ന  പരിപാടികളോടെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുപ്പത്തിരണ്ട് ഇന കർമ്മപരിപാടികളാണ് ഒരു വർഷം കൊണ്ട് നടക്കുക.
ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.സ്വാഗതസംഘം ചെയർമാൻ എവി മാത്യു അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എൽസിജോയി പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം നിർവഹിച്ചു. ഫാദർ ആന്റോ മാമ്പള്ളിയിൽ പുസ്തചലഞ്ച് ഉദ്ഘാടനവും,താലൂക്ക്ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പിടി സുഗതൻ മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ്കൈനിക്കുന്നേൽ,വിപിൻകിഴകേടത്ത്,കെ രാജൻ,വി കെ മോഹനൻ എന്നിവർ സംസാരിച്ചു.
ലൈബ്രറി പ്രസിഡണ്ട് സിടി ബേബി സ്വാഗതവും സെക്രട്ടറി സന്തോഷ് ജോസഫ് നന്ദിയും അറിയിച്ചു.
ലൈബ്രറി ബാലവേദിയുടെ വിവിധ കലാപരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *