April 20, 2024

വാകേരി-പാലക്കുറ്റി പാലത്തിന് എട്ടുകോടി രൂപയുടെ ഭരണാനുമതി

0
Img 20220310 201651.jpg
സുല്‍ത്താന്‍ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടി-പൂതാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സി സി വാകേരി-പാലക്കുറ്റി പാലത്തിന് എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. 2021-22 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പാലത്തിന്
15 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണുണ്ടാകുക. സി സി ജംഗ്ഷന്‍ മുതല്‍ വാകേരി ജംഗ്ഷന്‍ വരെ 1.88 കിലോമീറ്റര്‍ നീളത്തിലുള്ള അപ്പ്രോച് റോഡ് 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പുല്‍പ്പള്ളി അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ എളുപ്പമാകും. ഫൈനല്‍ ഡ്രോയിങ്ങും സങ്കേതികാനുമതിയും ലഭിച്ചതിന് ശേഷം വളരെ പെട്ടന്ന് തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും എം എല്‍ എ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *