പഠന ലിഖ്‌ന അഭിയാന്‍ പൊതുസാക്ഷരത പതിനയ്യായിരത്തി നൂറ്റി എണ്‍പത് പേര്‍ പരീക്ഷ എഴുതും: സംഷാദ് മരക്കാര്‍
കൽപ്പറ്റ : പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരതക്ക് 15,180പേര്‍ പരീക്ഷ എഴുതുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. സര്‍വേയില്‍ 11,465 പേരെയാണ് കണ്ടെത്തിയതെങ്കിലും റീസര്‍വേയില്‍15, 180 പേരെയാണ് കണ്ടെത്തിയത്.കേന്ദ്ര കേരളാവിഷ്‌കൃത പദ്ധതിയായ പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരതാ പരിപാടിയുടെ പരീക്ഷയുടെ ഭാഗമായി വളണ്ടിയര്‍ ടീച്ചര്‍മാരായ പത്താം തരം തുല്യതാ പഠിതാക്കള്‍ക്ക് ഉള്ള പരീക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ് . മാര്‍ച്ച് 27 ന് നടക്കുന്ന പഠന ലിഖ്‌ന അഭിയാന്‍ പരീക്ഷയുടെ മുന്നോടിയായാണ് പരീക്ഷാ പരിശീലനം നടത്തിയത്. പരീക്ഷാ പരിശീലനം, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ എന്നിവ ചേര്‍ന്നുകൊണ്ട് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുകയാണ്. മികവുത്സവം എന്ന പേരിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നത്. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പഠിതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ സെക്രട്ടറി അധ്യക്ഷയായിരുന്നു. പഠനാലിഖ്‌ന അഭിയാന്റെ ചാര്‍ജ് കൂടിയുള്ള കോ-ഓര്‍ഡിനേറ്റര്‍ വി വി ശ്യാംലാല്‍ മുഖ്യപ്രഭാഷണം നടത്തി.






Leave a Reply