June 23, 2026

കുടിയേറ്റ മേഖലയായ പുൽപ്പള്ളി ഭയാനകമായ വരൾച്ചയിലേക്ക്

0
IMG_20220317_104937.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :

 കുടിയേറ്റ മേഖലയായ പുൽപ്പള്ളി ഭയാനകമായ വരൾച്ചയിലേക്ക്.
 വേനൽ ശക്തമായതോടെ കുടിയേറ്റ മേഖലയായ പുൽപ്പള്ളി പ്രദേശം അതിരൂക്ഷമായ വരൾച്ചയുടെ പിടിയിലേക്ക്.
മേഖലയിലെ ജലസ്രോതസ്സുകൾ എല്ലാം വറ്റി വരണ്ട് ഉണങ്ങി കൊണ്ടിരിക്കുകയാണ്.
പ്രധാന ജലസ്രോതസ്സായ കബനീനദി, കന്നാരം പുഴയിലും, മുദ്ദള്ളി തോട്ടിലും ജലനിരപ്പ് താഴ്ന്നത് ആശങ്കയോടെയാണ് ജനം നോക്കികാണുന്നത്.
വേനൽ ശക്തമായതോടെ കർണാടകത്തിൽ കൃഷി അടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കൂടുതൽ വെള്ളം ഒഴുകി തുടങ്ങിയതാണ് കബനിയിലെ ജലനിരപ്പ് താഴാൻ ഉള്ള പ്രധാന കാരണം.
കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലം പോലും ഇപ്പോൾ കമ്പനി നദിയിൽ നിന്നും ലഭിക്കാത്തതും കർഷകരെയും, ജനങ്ങളെയും ആശങ്കയിലാക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *