August 27, 2026

പുൽപ്പള്ളി സി എച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തണം

0
IMG_20220317_105035.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മൂന്ന് പഞ്ചായത്തുകളിലെയും കർണാടക അതിർത്തി പ്രദേശങ്ങളിലെയും ജനങ്ങൾ ചികിത്സക്കായി ആശ്രയിക്കുന്ന പുൽപ്പള്ളി സി എച്ച് സി യെ താലൂക്ക് ആശുപത്രിയായി  ഉയർത്തണമെന്ന് സർവ്വകക്ഷി സംഘം ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിലെത്തിയാണ് നിവേദനം നൽകിയത്. പുൽപ്പള്ളി താഴെയങ്ങാടിയിൽ പുതുതായി പണി കഴിപ്പിച്ച ആശുപത്രി കെട്ടിടത്തിൽ താലൂക്ക് ആശു  പത്രിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിയും. സംഘം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പുൽപ്പള്ളിക്ക് അനുവദിക്കുമെന്ന് പറഞ്ഞ ഫയർ സ്റ്റേഷൻ ഉടൻ പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നിവേദക സംഘത്തിൽ എം എൽ എ മാരായ ടി.സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ, ബ്ലോക്ക് പ്രസിഡണ്ട് ഗിരിജാകൃഷ്ണൻ, വി.എം. പൗലോസ്, ഇ എ ശങ്കരൻ, ബാബു കണ്ടത്തിൻകര, മേഴ്സി ബെന്നി, നിത്യ വിജയകുമാർ എന്നിവർ പങ്കെടുത്ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *