August 26, 2026

സർഗ്ഗ കൈരളി ശിൽപ്പശാല ആരംഭിച്ചു

0
IMG_20220317_135037.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സമഗ്ര ശിക്ഷ കേരള സുൽത്താൻ ബത്തേരി ബിആർസി യുടെ നേതൃത്വത്തിൽ സർഗ്ഗ കൈരളി ശില്പശാല ഡയറി ഹാളിൽ ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് നിർവ്വഹിച്ചു.
വയനാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി.കെ അബ്ബാസലി അധ്യക്ഷനായിരുന്ന ശിൽപ്പശാലയിൽ ബ്ലോക്ക് പ്രോജക്ട് കോ- ഓഡി നേറ്റർ സിനി സൂസൻ മത്തായി, ഡയറ്റ് അധ്യാപകരായ സതീഷ് കുമാർ.വി , സജി എം. ഒ, ബി ആർ സി ട്രെയിനർമാരായ ടി.രാജൻ, സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു.
 ചന്ദ്രബാബു കെ.കെ, മൃദുല വള്ളി എന്നിവരുടെ നേതൃത്വത്തിൽ ഗോത്രകലയായ വട്ടക്കളി അവതരിപ്പിച്ചു.
കേരളത്തിലെ ശാസ്ത്രീയ കലാരൂപമായ മോഹിനിയാട്ടം അവതരണത്തിന് ഭരത കലാ ക്ഷേത്രത്തിലെ സന്ധ്യ രഞ്ജിത്ത്, കുമാരി. അനഘ എന്നിവർ നേതൃ ത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *