May 7, 2024

ഔദ്യോഗിക ബഹുമതികളോടെ ജവാന്റെ മൃതദേഹം സംസ്കരിച്ചു.

0
Img 20220317 155023.jpg
പുൽപ്പള്ളി:  ഊട്ടി യിൽ  വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പുൽപ്പള്ളി സ്വദേശിയും കൂനുരിലെ മിലിട്ടറി സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥനുമായ തോമസിൻ്റെ (സിബി ) സംസ്ക്കാരം  ഔദ്യോഗിക ബഹുമതികളോടെ പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടന്നു. ദീർഘകാലത്തെ സൈനിക സേവനത്തിനു ശേഷം മിലിട്ടറി കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പുൽപള്ളി സെന്റ് ജോർജ്‌ ടി ടി ഐ അദ്ധ്യാപിക സാലിയാണ് ഭാര്യ. വിദ്യാർത്ഥികളായ സ്റ്റീവ് മാർട്ടിൻ എന്നിവർ മക്കളാണ്.
ജില്ലാ കലക്ടർ, പോലീസ് മേധാവി എന്നിവർക്ക് വേണ്ടി റവന്യു, പോലിസ് ഉദ്യോഗസ്ഥർ മൃതദേഹത്തിൽ റീത്തു സമർപ്പിച്ചു . വൻ ജനാവലി പങ്കെടുത്ത സംസ്കാര ചടങ്ങുകളിൽ റവന്യു ഉദ്യോഗസ്ഥരായ ആന്റോ ജേക്കബ്, ടി.വി. പ്രകാശൻ, വി.ഒ. സാലി എന്നിവർ പങ്കെടുത്ത് .
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നിന്നെത്തിയ ടെറിട്ടോറിയൽ ആർമി അംഗങ്ങൾ നായിക് സുബേദാർ അനിൽ കുമാറിന്റെ നേതൃതത്തിലെത്തിയ 122 ടി എ ബറ്റാലിയനാണ് വിടവാങ്ങൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *