May 8, 2024

വയനാട് വിത്തുത്സവം’ നാളെയും മറ്റന്നാളും എം എസ് സ്വാമിനാഥൻ ഗവേഷണത്തിൽ വെച്ച് നടക്കും

0
Img 20220317 154200.jpg
കൽപ്പറ്റ:എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയര്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘വയനാട് വിത്തുത്സവം’ നാളെയും മറ്റന്നാളും എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് നടത്തും. വിത്ത് വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തില്‍ നാല് ബ്ലോക്കുകളില്‍ നിന്നും കര്‍ഷക പ്രതിനിധികള്‍ അവരുടെ കാര്‍ഷിക വിള വൈവിധ്യങ്ങളുമായി വിത്തുത്സവത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഓണ്‍ലൈനായി 18ന് ഉദ്ഘാടനം ചെയ്യും. ടി സിദ്ദിഖ് എം എല്‍ എ മുഖ്യാഥിതിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കര്‍ഷകരെ ആദരിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, നബാര്‍ഡ് എന്നിവയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര വിത്ത് സംരക്ഷണ രീതികള്‍-മലയോര കൃഷിക്ക്, കാര്‍ഷിക ജൈവ വൈവിധ്യത്തെ മുഖ്യധാരയില്‍ എത്തിക്കാന്‍ കാലാവസ്ഥ വ്യതിയാനത്തിന്റെയും കൊവിഡ് മഹാമാരിയുടെയും കാലത്ത് വേണ്ട ഇടപെടലുകള്‍ എന്നീ വിഷയത്തില്‍ രണ്ട് ദിവസങ്ങളിലായി സെമിനാറും സംഘടിപ്പിക്കും.
വിത്തുത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ ‘ജനിതക വൈവിധ്യാ സംരക്ഷകര്‍ അവാര്‍ഡ്’ പ്രഖ്യാപിച്ചു. കാര്‍ഷിക വിള വൈവിധ്യം സംരക്ഷിക്കുന്നവര്‍ക്കും തനത് ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കുന്നവരുമായ ആദിവാസി സമുദായത്തില്‍പെട്ടവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡിന് സുരേഷ് മരവയല്‍ കുറച്യ തറവാട്, ഗോപിനാഥന്‍ ആലത്തൂര്‍, അനില്‍ സി കുമിള്‍പുര എന്നിവര്‍ അര്‍ഹരായി. കുംഭ കൊല്ലിയില്‍ എന്ന ഭിന്നശേഷി കര്‍ഷകക്ക് അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്‌കാരവും നല്‍കും. 19ന് നടക്കുന്ന സമാപന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ നസീമ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. വി ഷക്കീല, ആദിവാസി വികസന സമിതി പ്രസിഡന്റ് എ ദേവകി, സീഡ് കെയര്‍ സെക്രട്ടറി വി പി കൃഷ്ണദാസ്, ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *