June 23, 2026

12+ കോവിഡ് വാക്സിനേഷന് ജില്ലയില്‍ തുടക്കമായി

0
IMG_20220317_185354.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് വയനാട് ജില്ലയില്‍ തുടക്കമായി. തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വി ജി ഷിബു വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ മുഖ്യാതിഥിയായി. ഡോ. ഹസ്ന സെയ്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. 
പുതുതായി വികസിപ്പിച്ച കോര്‍ബിവാക്സ് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് 15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചത്. ഡി പി എച്ച് എന്‍ സൗമിനി ചിത്രകുമാര്‍, റിന്‍സി സെബാസ്റ്റ്യന്‍, എസ് ലിനു, കെ ടി സിഫാനത്ത്, എം മഞ്ജുഷ, ദിവ്യ, വാക്സിനേഷന്‍ പരിപാടിയില്‍ സഹകരിക്കുന്ന ഡോക്ടേഴ്സ് ഫോര്‍ യു സംഘടനാ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റാഫ് നഴ്സ് ബിന്ദുമോള്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാബി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *